Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.K. Saseendran

എ​ല​ത്തൂ​ർ തോ​ൽ​വി; എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ എ​ൻ​സി​പി​യി​ൽ പ​ട​യൊ​രു​ക്കം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന എ​ൻ​സി​പി കോ​ഴി​ക്കോ‌​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ മു​ൻ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ വി​മ​ർ​ശ​നം. ശ​ശീ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നേ​താ​ക്ക​ൾ ആ​ഞ്ഞ​ടി​ച്ച​ത്.

എ​ല​ത്തൂ​രി​ൽ ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ണ​മാ​യും പാ​ളി​പ്പോ​യി. ശ​ശീ​ന്ദ്ര​ന് പ​ക​രം മ​റ്റൊ​രാ​ളാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഈ ​ഉ​റ​ച്ച മ​ണ്ഡ​ലം കൈ​വി​ട്ടു​പോ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും യോ​ഗ​ത്തി​ൽ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ​ശീ​ന്ദ്ര​ൻ ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ്വ​ന്തം താ​ല്പ​ര്യ​പ്ര​കാ​രം ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​താ​ണ് ഈ ​വ​ൻ തി​രി​ച്ച​ടി​ക്ക് വ​ഴി​വെ​ച്ച​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. എ​ല​ത്തൂ​രി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ തെ​റ്റു​പ്പ​റ്റി​പ്പോ​യെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യും ശ​ശീ​ന്ദ്ര​ൻ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ശ​ശീ​ന്ദ്ര​ൻ വാ​ശി​പി​ടി​ച്ച് എ​ല​ത്തൂ​ർ സീ​റ്റി​ൽ വീ​ണ്ടും മ​ത്സ​രി​ച്ച​താ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ജി​ല്ലാ ക​മ്മി​റ്റി​യി​ലെ ഭൂ​രി​പ​ക്ഷ നി​ല​പാ​ട്. പു​തി​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നേ​ര​ത്തെ പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: കോ​ത​മം​ഗ​ല​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നാ​യി കോ​ത​മം​ഗ​ല​ത്തെ പ്ര​ത്യേ​ക സോ​ണാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

കോ​ത​മം​ഗ​ല​ത്ത് സ്പെ​ഷ​ൽ ടീ​മി​നെ നി​യോ​ഗി​ക്കും. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കോ​ത​മം​ഗ​ല​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തും. 3.75 കോ​ടി രൂ​പ ചെ​ല​വി​ൽ 30 കി​ലോ​മീ​റ്റ​റി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​മെ​ന്നും ആ​ന്‍റ​ണി ജോ​ണി​ന്‍റെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Kerala

കുറ്റവാളികള്‍ എത്ര വലിയവരാണെങ്കിലും എൽഡിഎഫ് സംരക്ഷിക്കില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍

കണ്ണൂര്‍: ഏതു കാര്യത്തിലായാലും കുറ്റവാളികളികൾ എത്ര വലിയവരായാലും അവരെ സംരക്ഷിക്കുന്ന ഒരു നിലപാടും എൽഡിഎഫ് സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ചൊവ്വ ധർമസമാജം യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന നിലപാടാണ് സർക്കാരിന്‍റേത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനയും അന്വേഷണവും നടക്കുന്നത്.

ഹൈക്കോടതിയില്‍ വിശ്വാസമുള്ളവരാണ് രാജ്യത്തെ ജനങ്ങള്‍. കോടതി കുറ്റവാളികളെ കണ്ടുപിടിച്ച് ശിക്ഷിക്കട്ടെ. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത്തരം കേസുകളില്‍പെടുന്നവര്‍ കുറ്റവാളികളാണെങ്കില്‍ അവര്‍ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

District News

ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി: എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കു​രു​വ​ട്ടൂ​ര്‍: ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന് സാ​ധി​ച്ച​താ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കു​രു​വ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​റ​മ്പി​ല്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ കെ​ട്ടി​ട നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​ശ​ശീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സ​രി​ത മു​ഖ്യാ​തി​ഥി​യാ​യി. വി​ദ്യാ​കി​ര​ണം മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ര്‍ വി. ​പ്ര​വീ​ണ്‍​കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​ജ​യ​പ്ര​കാ​ശ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി​ന്ധു പ്ര​ദോ​ഷ്, യു.​പി. സോ​മ​നാ​ഥ​ന്‍, എം.​കെ. ലി​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ന​വ​കേ​ര​ളം ക​ര്‍​മ പ​ദ്ധ​തി, വി​ദ്യാ​കി​ര​ണം മി​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍​ക്ക് കീ​ഴി​ല്‍ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 3.90 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​ത്.

District News

കു​തി​രാ​നി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ കു​ങ്കി​യാ​ന​ക​ളെ കൊ​ണ്ടു​വ​രും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

പ​ട്ടി​ക്കാ​ട്: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം നേ​രി​ടു​ന്ന ഇ​രു​ന്പു​പാ​ല​ത്ത് ആ​വ​ശ്യ​മെ​ങ്കി​ൽ കു​ങ്കി​യാ​ന​ക​ളെ കൊ​ണ്ടു​വ​ന്ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. ആ​ക്ര​മ​ണ​കാ​രി​യാ​യ ഒ​റ്റ​യാ​നെ പി​ടി​കൂ​ടി ഉ​ൾ​ക്കാ​ട്ടി​ൽ വി​ട​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തു തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​ന്ന​യി​ച്ചു.

പാ​ല​ക്കാ​ട് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി(​ഐ​ഐ​ടി)​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്തു പ്ര​തി​രോ​ധ​വേ​ലി ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കൂ​ടാ​തെ ആ​ർ​ആ​ർ​ടി​യു​ടെ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തി കൂ​ടു​ത​ൽ വാ​ച്ച​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ​വേ​ണ്ട എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​യാ​യ വാ​ച്ച​ർ ബി​ജു​വി​ന് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​ടു​ത്ത​ദി​വ​സം വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പും കാ​ട്ടാ​ന ത​ക​ർ​ത്തു.

Latest News

Corehub Up